വൈക്കം: വെച്ചൂർ പഞ്ചായത്തിൽ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വീണ അജി, മെമ്പർ മനോജ്കുമാർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.മണിലാൽ, ആൻസി തങ്കച്ചൻ, ബിന്ദു രാജു, സ്വപ്ന മനോജ്, കുഞ്ഞുമോൻ, എ.എം അഭിലാഷ്, ടി.എസ് ബൈജു എന്നിവർ പങ്കെടുത്തു.