കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് ഇന്ന് കൊടിയേറും. തൃക്കാർത്തിക ദർശനം ഡിസംബർ ഏഴിനാണ്. ഇന്ന് വൈകിട്ട് 4 ന് ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 6 ന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ കെ.എസ്. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. സംഗീതജ്ഞൻ കലാശ്രീ കോട്ടയം വീരമണിക്ക് "ദേവി കാർത്ത്യായനി പുരസ്കാരം" ദേവസ്വം ഭരണാധികാരി സി.എൻ ശങ്കരൻ നമ്പൂതിരി സമ്മാനിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ് കെ.ജയൻ നിർവഹിക്കും. പി.യു തോമസ്, സാവിത്രി ബ്രാഹ്മണിയമ്മ, ഡോ. നന്ദു വി. നമ്പൂതിരി എന്നിവരെ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബിൻസി സെബാസ്റ്റ്യൻ, ലിജിൻ ലാൽ, പി.എൻ. ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുക്കും. 7.30 മുതൽ സംഗീതസദസ്. ഡിസംബർ 6 ന് രാവിലെ 9 ന് ഊട്ടുപുരയിൽ തൃക്കാർത്തിക മഹാപ്രസാദമൂട്ടിനുള്ള സമാരംഭം. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ ദീപപ്രോജ്വലനം നിർവഹിക്കും. ഉച്ചയ്ക്ക് 1 മുതൽ അക്ഷരശ്ലോകസദസ്, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ. രാത്രി 8 ന് മീനപ്പൂരപ്പൊന്നാന ദർശനം. 12 മുതൽ ബാലെ. 7ന് പുലർച്ചെ 3 മുതൽ തൃക്കാർത്തികദർശനം. രാവിലെ 6 ന് ആറാട്ട് എഴുന്നള്ളിപ്പ്. 9ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 5.30ന് തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്, ദീപക്കാഴ്ച, പൊന്നാനദർശനം, വലിയകാണിക്ക. രാത്രി 9 ന് തൃക്കാർത്തിക സംഗീതസദസ്. 11ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 8ന് ഉച്ചയ്ക്ക് 3 ന് ആറാട്ട് എഴുന്നള്ളിപ്പ്. രാത്രി 8ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. 9ന് പുലർച്ചെ 2.30ന് ആറാട്ട് എതിരേല്പ്. ഉച്ചയ്ക്ക് 2 മുതൽ സർപ്പംപാട്ട്, സംഗീതക്കച്ചേരി, മോഹിനിയാട്ടം, ആറാട്ട് കച്ചേരി. 4ന് കൊടിയിറക്ക്.