കൊതവറ: കൊതവറ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റ ദർശന തിരുനാളിന് ഇന്ന് കൊടിയേറും. നാളെ വൈകുന്നേരം 5.45ന് നടക്കുന്ന ചടങ്ങിന് ഫാ.ജോഷി വേഴപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. വികാരി ഫാ. റെജു കണ്ണമ്പുഴ സഹകാർമ്മികത്വം വഹിക്കും. തുടർന്ന് വിശുദ്ധ കുർബാന. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, എട്ടിന് പ്രസുദേന്തി തെരഞ്ഞെടുപ്പ്, വൈകുന്നേരം 5.30ന് പൊതുആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച വൈക്കം ഫെറോന വികാരി ഫാ.ജോസഫ് തെക്കിനേൻ കാർമ്മികത്വം വഹിക്കും. രണ്ടിന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് രൂപം എഴുന്നള്ളിച്ചു വയ്ക്കൽ, വിശുദ്ധ കുർബാന ഫാ.എബിൻ ചിറയ്ക്കൽ. ഫാ.മാത്യു കിലുക്കൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. തിരുനാൾ ദിനമായ മൂന്നിന് രാവിലെ ആറിനും എട്ടിനും പത്തിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന ഫാ.ബിപിൻ കുരിശുതറ. ഫാ. ജസ്റ്റിൻ കൈപ്രംപാടൻ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 10ന് രൂപം എടുത്തു വയ്ക്കൽ. നാലിന് മരിച്ചവരുടെ ഓർമ ദിനം. രാവിലെ 6.30 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. 6.30ന് കലാസന്ധ്യ. 10ന് എട്ടാമിടം. രാവിലെ 6.30 ന് വിശുദ്ധ കുർബാന, വൈകുന്നേരം ആറിന് തിരുനാൾ കുർബാന.