
മുണ്ടക്കയം. പെരുവന്താനം ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും യോദ്ധാവ് പദ്ധതിയുടെയും ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് മേളയ്ക്ക് പെരുവന്താനം സ്റ്റേഷനിൽ തുടക്കമായി. പെരുവന്താനം എസ്.എച്ച്.ഓ വി.കെ ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നടന്ന ഗോൾ ചലഞ്ച് പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡി.പോൾ സ്കൂളിലെ വിദ്യാർത്ഥികൾ, എം എം ഡി ഹോസ്പിറ്റലിലെ നഴ്സിങ് വിദ്യാർത്ഥികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവർ ഗോൾ ചലഞ്ച് മേളയിൽ പങ്കെടുത്തു. എസ്.ഐ മാരായ ഒ.എച്ച് നൗഷാദ്, സുനിൽ, സി.പി.ഒ റെജി എന്നിവർ നേതൃത്വം നൽകി.