roshy

കോട്ടയം. വിഴിഞ്ഞം സംഭവത്തിൽ ഇടതു മുന്നണി നിലപാടിനെ തള്ളിപ്പറഞ്ഞ് മുതലക്കണ്ണീരൊഴുക്കാതെ അന്തസുണ്ടെങ്കിൽ കേരളാകോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിനെ മന്ത്രിസഭയിൽ നിന്ന് രാജിവെപ്പിക്കാൻ ജോസ് കെ. മാണി തയ്യാറാകണമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികൾ അക്രമം കാണിച്ചിട്ടുണ്ടെങ്കിൽ തെറ്റാണ്. 200 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാൻ നിയമസഭയിൽ അക്രമം നടത്തി രണ്ടു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ മന്ത്രി ശിവൻകുട്ടിക്ക് അർഹതയില്ല. വിഴിഞ്ഞം പോർട്ട് ഒരിക്കലും ലാഭകരമാകില്ല. അദാനി ഇടയ്ക്ക് ഇട്ടിട്ട് പോകുമ്പോൾ കരാർ അനുസരിച്ച് കോടികൾ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകേണ്ടി വരും.