പാലാ റിവർവ്യൂ റോഡ് വീണ്ടും നന്നാക്കി തുടങ്ങി


പാലാ :റിവർവ്യൂ റോഡിലെ ''കുളം'' നന്നാക്കി തുടങ്ങി.വലിയപാലത്തിന് താഴെയുള്ള ഭാഗമാണ് ഇന്നലെ മുതൽ നന്നാക്കി തുടങ്ങിയത്.

റിവർവ്യൂ റോഡിലെ കുഴികളും തരാതരംപോലുള്ള കുഴിയടയ്ക്കലും വിവാദമായ പശ്ചാത്തലത്തിലാണ് റോഡ് നല്ലരീതിയിൽ നന്നാക്കാൻ പി.ഡബ്ലി.യു.ഡി അധികാരികൾ മുന്നോട്ടുവന്നത്.

വലിയപാലത്തിന് താഴെ സദാ വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിൽ ഇന്റർലോക്ക് സ്ഥാപിക്കലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതേതുടർന്ന് ഇതുവഴി രണ്ടായി തിരിച്ചിരുന്ന ഗതാഗതം ഇന്നലെ മുതൽ ഒരുവഴി മാത്രം ആക്കിയിട്ടുണ്ട്. 300ഓളം ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് ഇവിടുത്തെ കുഴികൾ അടയ്ക്കുന്നതെന്ന് പി.ഡബ്ലു.ഡി അധികാരികൾ പറഞ്ഞു.

ഈ ഭാഗത്തെ വെള്ളകെട്ട് മൂലം ഇവിടെ ടാർ ചെയ്താലും അധികകാലം നിൽക്കാറില്ലായിരുന്നു. റോഡ് നന്നാക്കി ഒരാഴ്ചയ്ക്കിടയിൽ പോലും ഇവിടെ വീണ്ടും കുഴിയായ സന്ദർഭവവുമുണ്ട്.

ഈ സാഹചര്യത്തിലാണ് ഇവിടെ ഇന്റർലോക്ക് പാകി റോഡ് കൂടുതൽ ബലപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. റിവർവ്യൂ റോഡ് ആകെ റീടാർ ചെയ്യുന്നതിന്റെ ഭാഗമായാണ് ഇന്റർലോക്കും സ്ഥാപിക്കുന്നത്.

46 ലക്ഷം

ഒരു കിലോമീറററോളം വരുന്ന റോഡ് നന്നാക്കാൻ 46 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വർക്ക് ടെൻഡർ ചെയ്ത് കരാർ എടുക്കുകയും ചെയ്തിട്ടുണ്ട്. മഴമാറിയാലുടൻ ജോലികൾ ആരംഭിക്കാനാണ് തീരുമാനം.

ഫോട്ടോ അടിക്കുറിപ്പ്

പാലാ റിവർവ്യൂ റോഡിൽ വലിയപാലത്തിന് താഴെവശം ഇന്റർലോക്ക് പിടിപ്പിക്കുന്ന പണികൾ ആരംഭിച്ചപ്പോൾ.