kozhi

കുമരകം. കുമരകം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കോഴി കുഞ്ഞുങ്ങളെ നൽകി. കുമരകം മൃഗാശുപത്രിയിൽ നടന്ന വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദുവും പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവും ചേർന്ന് നിർവഹിച്ചു. കുമരകത്തെ 16 വാർഡുകളിലും പദ്ധതി നടപ്പാക്കും. 800 വീട്ടുകാർക്കാണ് 5 കോഴികളെ വീതം നൽകുന്നത്. 45 ദിവസം പ്രായവും 120 രൂപ വിലയുമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് ഒരോ ഉപഭോക്‌താവിനും ലഭിക്കുക. കുമരകം പഞ്ചായത്ത് 480000 രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതി മുന്നു ഘട്ടങ്ങളിലായി പൂർത്തിയാക്കും. ഡിസംബർ മൂന്നിനാണ് അടുത്ത ഘട്ട വിതരണം .