പാലാ: അഗാധമായ സൻമാർഗ ചിന്തയും ദൈവാനുഗ്രഹബോധവുമാണ് കട്ടക്കയം കവിതയുടെ മുഖമുദ്ര എന്ന് കേരളസർക്കാരിന്റെ ഭാഷാ ഉപദേശകസമിതി അംഗം ചാക്കോ സി പൊരിയത്ത് അഭിപ്രായപ്പെട്ടു. കട്ടക്കയത്തിന്റ എൺപത്താറാം ചരമവാർഷികദിനത്തിൽ പാലാ സഹൃദയ സമിതി നടത്തിയ ഓൺലൈൻ സ്മൃതി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂരിന്റെ അദ്ധ്യക്ഷതയിൽ പി.എസ്.മധുസൂദനൻ,ജോണി പ്ലാത്തോട്ടം, വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കവിയരങ്ങിൽ രാജു അരീക്കര, രാഗേഷ് മോഹൻ കുറിച്ചിത്താനം,സീനു പൊൻകുന്നം,ആര്യാംബിക, വേണു കെഴുവംകുളം,ആർ.കെ.വള്ളിച്ചീറ തുടങ്ങിയവർ പങ്കെടുത്തു.