കോട്ടയം: ബലക്ഷയത്തെതുടർന്ന് നഗരസഭ അടച്ചുപൂട്ടിയ തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ മോഷണം. ഇന്നലെ രാവിലെ 11 ഓടെ കൽപ്പക സൂപ്പർമാർക്കറ്റിലാണ് സംഭവം. പൂട്ട് തല്ലിത്തകർത്താണ് സാധനങ്ങൾ കവർന്നത്. സൂപ്പർമാർക്കറ്റ് തുറന്ന് സാധനങ്ങൾ കൊണ്ടുപോകുന്നതായി അറിഞ്ഞ് റവന്യു ഇൻസ്‌പെക്ടർ എത്തിയപ്പോഴാണ് മുകൾനിലയിലുള്ള മുറിയുടെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. പൊലീസിൽ പരാതി നൽകിയതായി അധികൃതർ അറിയിച്ചു.