വൈക്കം: രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുന്നതിനായി ബി.ജെ.പി ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് സി.പി.ഐ മുൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കേന്ദ്രത്തിന്റെ ദല്ലാൾ പണി ഏറ്റെടുത്തിരിക്കുകയാണ് സംസ്ഥാന ഗവർണെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി സ്മാഹരിച്ച പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ:വി.ബി ബിനു, സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, കൺട്രോൾ കമ്മീഷൻ അംഗം ആർ സുശീലൻ, ജില്ലാ അസി. സെക്രട്ടറി ജോൺ വി.ജോസഫ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.അജിത്ത്, ടി.എൻ രമേശൻ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.സുഗതൻ,സി.കെ ആശ എം.എൽ.എ, എ.സി ജോസഫ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ.അനിൽ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാർ, പി.എസ് പുഷ്‌ക്കരൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മറ്റി അംഗങ്ങളായ എസ്.ബിജു,പി.ആർ രജനി, കെ.കെ ചന്ദ്രബാബു, എം.എസ് രാമചന്ദ്രൻ, അഡ്വ: കെ.പ്രസന്നൻ, എം.ജി രാജേന്ദ്രൻ ,സി.ബോബൻ, മായ ഷാജി, സജീവ് ബി ഹരൻ എന്നിവർ തലയാഴത്തും വൈക്കത്തും നടന്ന ഫണ്ടു സമാഹരണ യോഗത്തിന് നേതൃത്വം നൽകി.