
കോട്ടയം. റബർ വിലയിടിനെതിരെ കേരള കോൺഗ്രസ് പാർട്ടിയുടെയും കേരള കർഷക യൂണിയന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപം ഉപവാസ സമരം.നടത്തും. പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുക, സബ്സിഡി കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി നേതാക്കന്മാരും നൂറ് കണക്കിന് പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിക്ക് കേരളത്തിലെ കർഷകരുടെ നല്ല പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു.