sabin

കോട്ടയം. ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കൂരോപ്പട തന്നുകുഴിപവത്തുകാട്ടിൽ സബിനെയാണ് (26) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളുമായി ചേർന്ന് ഏഴാംമൈൽ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെയാണ് ഇയാൾ ആക്രമിച്ചത്. ബാബുവിനെ ബാറിലേക്ക് ഓട്ടം വിളിക്കുകയും യാത്രാമധ്യേ മറ്റ് നാല് സുഹൃത്തുക്കളെ കയറ്റണമെന്ന ആവശ്യപ്പെടുകയും സാധിക്കില്ലെന്ന് പറഞ്ഞതിന് ബാബുവിനെ ബാറിന്റെ മുൻവശം എത്തിയപ്പോൾ ആക്രമിക്കുകയുമായിരുന്നു. മറ്റു പ്രതികളായ കണ്ണൻ, ആരോമൽ, റിറ്റൊമോൻ, അനുരാജ് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒളിവിലായിരുന്ന സബിന് വേണ്ടി തെരച്ചിൽ ശക്തമാക്കുകയും പിടിയിലാവുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.