കോട്ടയം: സ്വകാര്യ ബസിന്റെ ബാറ്ററികൾ മോഷ്ടിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം കോട്ടപ്പുറം രഞ്ജിത്ത് (28) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. എം.സി റോഡിൽ നാട്ടകം ബുക്കാനാ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ഉൾവശത്ത് സ്‌പെയറായി സൂക്ഷിച്ചിരുന്ന രണ്ട് ബാറ്ററികളാണ് കവർന്നത്. ഇയാൾക്കെതിരെ ആലപ്പുഴ പട്ടണക്കാട്, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.