പാലാ: ചാവറ പബ്ലിക് സ്‌കൂൾ രജതജൂബിലി തിളക്കത്തിൽ. ഡിസംബർ 5ന് രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഘോഷ പരിപാടികൾക്ക് തിരിതെളിക്കും. വിദ്യാർത്ഥികളുടെ സർവതോന്മുഖമായ പരോഗതിയാണ് സ്‌കൂൾ ലക്ഷ്യമിടുന്നതെന്നു പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട് പറഞ്ഞു.
1998 ൽ സി. ബി.എസ്. ഇ സിലബസിന് കീഴിലാണ് ചാവറ പബ്ലിക് സ്‌കൂളിന്റെ തുടക്കം. നൂറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സി.എം.ഐ സന്ന്യാസ സമൂഹത്തിലെ വൈദികരുടെ നിയന്ത്രണത്തിലുള്ള ചാവറ എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ചാവറ പബ്ലിക് സ്‌കൂൾ പ്രവർത്തിക്കുന്നത്.