പാലാ:ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലും സമീപത്തും രണ്ടുദിവസം തുടർച്ചയായി വൈദ്യുതി മുടക്കിയതിൽ ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് സമിതി വൈദ്യുതി ഭവനിലെത്തി പ്രതിഷേധിച്ചു. സംഭവത്തിൽ പാലാ എ.എക്‌സിക്യൂട്ടീവ് എൻജിനീയർ,
അസി. എൻജിനീയർ, പി.ആർ.ഓ. എന്നിവരെ പ്രതിഷേധം അറിയിച്ചു. ജില്ലാ രക്ഷാധികാരി വി.മുരളീധരൻ, താലൂക്ക് പ്രസിഡന്റ് ആർ.സി.പിള്ള, വർക്കിംഗ് പ്രസിഡന്റ് സജൻ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ,മഹിളാ ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനിത ജനാർദ്ദനൻ, ജില്ല ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.