എരുമേലി:ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിൽ ശുചീകരണം നടത്തുന്ന 125 വിശുദ്ധ സേനാംഗങ്ങൾക്ക് ആരോഗ്യവകുപ്പ് യൂണിഫോം വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷയായി.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിശുദ്ധസേനയെയും ഹരിതകർമ്മ സേനയെയും ചടങ്ങിൽ ആദരിച്ചു. എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.അജയമോഹൻ മുഖ്യപ്രഭാഷണം നടത്തി.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് ജിജി ,എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി , ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് ആരോഗ്യസമിതി ചെയർമാൻ കൃഷ്ണകുമാർ , ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ പനച്ചി, നോഡൽ ഓഫീസർ ഡോ. പ്രശാന്ത് എം ,വാവർ പള്ളി പ്രസിഡന്റ് പി.എ ഇർഷാദ്. പുണ്യം പൂങ്കാവനം കോഓർഡിനേറ്റർ ഷിബു ,ഹെൽത്ത് സൂപ്പർവൈസർ എം. വിജയൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ആർ ഷാജി മോൻ എന്നിവർ സംസാരിച്ചു.തുടർന്ന് വിശുദ്ധ സേനാംഗങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.