ചിറക്കടവ്: എസ്.പി.വി.എൻ.എസ്.എസ്.യു.പി.സ്‌കൂളിൽ കളിമുറ്റം എന്ന പേരിൽ സ്ഥാപിച്ച കുട്ടികളുടെ പാർക്ക് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, വാർഡംഗം ഉഷ ശ്രീകുമാർ, സ്‌കൂൾ മാനേജർ കെ.ആർ സുരേഷ്ബാബു, പി.ടി.എ പ്രസിഡന്റ് ജി.അശോക് കുമാർ, എം.പി.ടി.എ പ്രസിഡന്റ് സുബി സുജിത്ത്, സീനിയർ അദ്ധ്യാപിക ദീപാ ജെ.നായർ എന്നിവർ പ്രസംഗിച്ചു. മാനേജ്‌മെന്റും അധ്യാപകരും ചേർന്ന് നടപ്പാക്കിയ പാർക്കിൽ ഏഴുലക്ഷം രൂപയിലേറെ മുടക്കി പത്തിലേറെ റൈഡുകളാണ് സ്ഥാപിച്ചത്.