
പൊൻകുന്നം. വെള്ളാള മഹാസഭ ജില്ലാതല പഠന ക്യാമ്പ് വിഴിക്കത്തോട് വെള്ളാളഭവനിൽ നടത്തി. ഡയറക്ടർ ബോർഡംഗം മലയാലപ്പുഴ പി.എ.ജ്ഞാനശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.ബി.ബിനു അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ടി.സുരേന്ദ്രൻ പിള്ള, ഇ.പി.ജ്യോതി, നിഖിൽ രോഹിത്, പഞ്ചായത്ത് അംഗങ്ങളായ സിന്ധു സോമൻ, സ്മിതാ വിനോദ് പൂവരണി, യൂണിയൻ സെക്രട്ടറിമാരായ ടി.പി.രവീന്ദ്രൻപിള്ള, വി.ആർ.വിജയകുമാർ, എ.ടി.മോഹനൻ പിള്ള, കൺവീനർ വി.എസ്.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു. സജീവ്കുമാർ, കെ.ബി.സാബു, സതീഷ് വടശ്ശേരിക്കര, കെ.കെ.മുരളീധരൻപിള്ള, വി.സുരേഷ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ ട്രഷറർ ഹരിഹരസുധൻ മോഡറേറ്ററായി.