പാറത്തോട്: സംസ്ഥാനത്തെ 2021 , 22 ൽ മികച്ച ക്ഷീരകർഷകയായി തിരഞ്ഞെടുക്കപ്പെട്ട സഫാ ഫാം ഉടമ റിനി നിഷാദിനെ കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എം ഹനീഫ, ബ്ലോക്ക് ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടം, ഷാലിമ ജെയിംസ്, സൈനുദ്ദീൻ കരിപ്പായിൽ, ബൈജു കപ്പക്കാല, സിബി കപ്പക്കാല, ഷേർലി രാജൻ ,സത്താർ ഇടക്കുന്നം, ഇച്ചാരി ഇടക്കുന്നം, രാജു ഇടക്കുന്നം, സലീം നെഞ്ചുപറമ്പിൽ മുക്കാലി, പി.സി. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.