വൈക്കം: നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്നും സർക്കാരിന്റെ മുഴുവൻ ക്ഷേമ പ്രവർത്തനങ്ങളും നഗരസഭ ജീവനക്കാർക്ക് അനുവദിക്കണമെന്നും കേരള മുൻസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ വൈക്കം യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ.സിബിച്ചൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ബിനു ജോർജ്, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീതാ രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.അയ്യപ്പൻ, കൗൺസിലർമാരായ ബി.ചന്ദ്രശേഖരൻ, രേണുക രതീഷ്, രാജശ്രീ വേണുഗോപാൽ, പി.എസ്.രാഹുൽ, ബിന്ദു ഷാജി, ബി.രാജശേഖരൻ, ബിജിമോൾ, സംഘടന യൂണിറ്റ് വൈസ് പ്രസിഡന്റ് ലസിത രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റായി കെ.ജെ സിബിച്ചനെയും സെക്രട്ടറിയായി ഗോപി ചാക്കോയെയും തെരഞ്ഞെടുത്തു.