മുണ്ടക്കയം: കോരുത്തോട് സി.കെ.എം ഹയർ സെക്കൻഡറി സ്കൂളിനെ സബ് ജില്ല കലോത്സവത്തിൽ മൂന്നാം സ്ഥാനത്തിന് അർഹരാക്കിയ കലാപ്രതിഭകളെ സ്കൂളിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു. വിവിധ ജനങ്ങളിലായി 130 പോയിൻ്റ് നേടിയാണ് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. അനുമോദന യോഗം സ്കൂൾ മാനേജർ എം.എസ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ സി.എസ്.സിജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ്, വാർഡ് അംഗം ഷീജ ഷൈൻ, കലോത്സവം കൺവീനർ അക്ഷയ് രോഹിത് ഷാ എന്നിവർ പ്രസംഗിച്ചു.