ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ വിശ്വസാഹോദര്യം എന്ന പ്രമേയവുമായി മീഡിയ ഫെസ്റ്റ് മെലാഞ്ച് 2022ന് തിരിതെളിഞ്ഞു. സിനിമതാരം രമേശ് പിഷാരടി ഉദ്ഘാടനം ചെയ്തു. മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.ആന്റണി ഏത്തക്കാട് അദ്ധ്യക്ഷത വഹിച്ചു. പൂർവവിദ്യാർത്ഥികളെ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് പാറയ്ക്കൽ, നഗരസഭാ ചെയർപേഴ്‌സൺ സന്ധ്യ മനോജ്, കോളേജ് ബർസാർ ഫാ. ജോഫി പുതുപ്പറമ്പ്, വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, മെലാഞ്ച് ചീഫ് കോഡിനേറ്റർ സജി ലൂക്കോസ്, സ്റ്റുഡന്റ് കോർഡിനേറ്റർ ഗോകുൽ, പി.ടി.എ പ്രസിഡന്റ് ജിലേഷ് കുരിയൻ, പൂർവ വിദ്യാർത്ഥി പ്രതിനിധി ഫാറോണി കരക്കാട്ട് കപ്പൂച്ചിൻ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് ഫേസ് പെയിന്റിംഗ്, ഓൺലൈൻ ഗെയിംസ്, ട്രഷർ ഹണ്ട്, റീൽ മേക്കിംഗ്, സ്‌പോട്ട് ഡബിംഗ്, ഫോട്ടോഗ്രാഫി, സ്‌പോട്ട് കൊറിയോഗ്രഫി, കോസ്‌പ്ലേ എന്നീ മത്സരങ്ങൾ നടക്കും.തുടർന്ന് ഫാഷൻ ഷോയും മ്യൂസിക് ബാൻഡും അരങ്ങേറും.