ഏഴാച്ചേരി: പരസ്പരമുള്ള പങ്കുവയ്ക്കലാണ് സ്‌നേഹത്തിലധിഷ്ഠിതമായ യഥാർത്ഥ ക്രൈസ്തവ സാക്ഷ്യമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയുടെ 125ാം വാർഷികത്തോടനുബന്ധിച്ച് അഭ്യുദയ കാംക്ഷികളുടെ സഹായത്തോടെ എ.കെ.സി.സി. നിർധന കുടുംബത്തിനു നിർമ്മിച്ചുനൽകിയ വീടിന്റെ വെഞ്ചരിപ്പുകർമ്മം നടത്തി സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ഏഴാച്ചേരി പള്ളി വികാരി ഫാ.ജോർജ് പള്ളിപ്പറമ്പിൽ, ഫാ. ജോർജ്ജ് അമ്പഴത്തിങ്കൽ, എസ്.എച്ച്. കോൺവെന്റ് പ്രോവിൻഷ്യാൾ സിസ്റ്റർ ലിസ്ബത്ത് കടൂക്കുന്നേൽ, എ.കെ.സി.സി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സാജു അലക്‌സ്, എ.കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ബിനോയി പള്ളത്ത്, സെക്രട്ടറി സജി പള്ളിയാടിയിൽ, രൂപതാ പ്രതിനിധി അജോ തൂണുങ്കൽ, നിർമ്മാണ കമ്മിറ്റി കൺവീനർ റോയി പള്ളത്ത് എന്നിവർ പ്രസംഗിച്ചു.