മാന്നാർ: എസ്.എൻ.ഡി.പി യോഗം 2485ാം നമ്പർ മാന്നാർ ശാഖയിലെ ഗുരുദർശനാ കുടുംബയൂണിറ്റിന്റെ 16ാമത് വാർഷികവും തെരഞ്ഞെടുപ്പും മോഹനൻ മുയലോടിക്കാലായുടെ വസതിയിൽ ഡിസംബർ 4ന് രാവിലെ 10ന് നടക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ സി.എം ബാബു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.പി കേശവൻ അദ്ധ്യക്ഷത വഹിക്കും. കുടുംബയൂണിറ്റ് കൺവീനർ ബിന്ദു മനോജ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. കടുത്തുരുത്തി യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുധാ മോഹൻ മുഖ്യപ്രസംഗം നടത്തും. ഷാജുകുമാർ ശ്രീവത്സം, പി.എൻ ബാബു, കെ.കെ സുരേഷ്, ലാലി ശശി, ദീപ ഇന്ദുചൂഡൻ, കെ.ആർ അനിൽകുമാർ, സിന്ധു ഷാജുകുമാർ, മോഹൻദാസ്, അഭിരാം ജി.ലിജു എന്നിവർ പങ്കെടുക്കും. കുടുംബയൂണിറ്റ് ചെയർപേഴ്‌സൺ ബീന അനിൽ സ്വാഗതവും ശാഖാ കമ്മറ്റി അംഗം എ.എൻ സുധാർത്ഥൻ നന്ദിയും പറയും. തുടർന്ന് കലാകായികമത്സരം, സമ്മാനദാനം, ഗുരുസ്തവം.