
പാലാ. ജൂബിലി പെരുന്നാളിനോട് അനുബന്ധിച്ച് 27 വർഷമായി നടന്നുവരുന്ന അഖിലകേരള വോളിബാൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും. മുനിസിപ്പൽ ഫ്ളെഡ് ലിറ്റ് സ്റ്റേഡിയത്തിൽ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് വി.സി ജോൺ മെമ്മോറിയൽ ട്രോഫി നൽകും. ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് അറ്റാക്കർ, ബെസ്റ്റ് ഡിഫെൻഡർ എന്നിവർക്കും ട്രോഫികൾ നൽകുമെന്ന് ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ.സന്തോഷ് മണർകാട്ട്, കൺവീനർ വി.സി പ്രിൻസ്, ട്രഷറർ ജോസഫ് മാത്യു മണർകാട്ട്, ജോർജ് വർഗീസ്, സോമൻ, ബിജു, പിഷാരടി എന്നിവർ അറിയിച്ചു. മൂന്നാം തീയതി വനിതകളുടെ മത്സരമാണ്. പ്രവേശനം സൗജന്യമാണ്.