കാഞ്ഞിരമറ്റം: കെ.എം മാണി നടപ്പിലാക്കിയ റബർ വിലസ്ഥിരതാപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ഒരു കിലോ റബറിന് 250 രൂപയെന്ന പ്രകടനപത്രികയുടെ വാഗ്ദാനം സമയബന്ധിതമായി നടപ്പിലാക്കണമെന്നും റബർ ആക്ടിനെതിരെ ശക്തമായ കർഷക മുന്നേറ്റം അനിവാര്യമാണന്നും കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം കെ.ജെ ഫിലിപ്പ് കുഴികുളം പറഞ്ഞു.

കേരളാ കോൺഗ്രസ് (എം) കർഷക യൂണിയൻ കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം മാത്തുക്കുട്ടി ഞായർകുളം അദ്ധ്യക്ഷതവഹിച്ചു. പാർട്ടി സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല, സംസ്ഥാന സെക്രട്ടറിയേറ്റംഗവും കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡാന്റീസ് കൂനാനിക്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടം, പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു, കർഷക യൂണിയൻ (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജയ്‌മോൻ പുത്തൻപുരയ്ക്കൽ, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. സണ്ണി മാന്തറ, ജേക്കബ് തോമസ്, അനൂപ് ജേക്കബ്, കെ.കെ. രഘു, ജോർജ് മൈലാടി, മേരി തോമസ്, ജോർജുകുട്ടി കുന്നപ്പള്ളിൽ, രാമചന്ദ്രൻ മുണ്ടൻകുന്ന്, ബെന്നി തോലാനിക്കൽ, ടോമി മുടന്തിയാനി, റോയി ഇടിയാകുന്നേൽ, ജോസ് മാത്യു, ജിജി പാറേക്കുളം, ജോസ് കോലംകുഴ തുടങ്ങിയവർ നേതൃത്വംനൽകി