പാലാ: ഭാരതം ലോകത്തിന് മുന്നിൽ കിരീടം വച്ച രാജ്യമായി മാറുന്നതിനുള്ള പ്രാർത്ഥനയോടെ തുടങ്ങുന്ന വിദ്യാഭ്യാസ സംസ്‌കാരമാണ് വളർന്നുവരേണ്ടതെന്ന് വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എൻ.സി.റ്റി രാജഗോപാൽ പറഞ്ഞു. വിദ്യാഭ്യാസം കൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുദേവന്റെ കാലടികൾ വിദ്യാഭ്യാസ മേഖലയിൽ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

വിളക്കുമാടം ശ്രീഭദ്ര വിദ്യാനികേതൻ സ്‌കൂളിലെ വിവിധ മത്സര വിജയികൾക്കുള്ള പുരസ്‌കാര വിതരണവും പ്രാദേശിക സമിതികളുടെ സംയുക്ത സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു എൻ.സി.റ്റി. രാജഗോപാൽ.

വിളക്കുമാടം ശ്രീഭദ്ര വിദ്യാനികേതൻ വിദ്യാലയ സമിതി പ്രസിഡന്റ് ജിനു ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് ലളിതാംബിക കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് വിശിഷ്ടാതിഥിയായിരുന്നു. ശ്രീഭദ്ര സ്‌കൂൾ പ്രിൻസിപ്പാൾ ഓമന വിശ്വനാഥൻ ആമുഖപ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് മനീഷ് ഹരിദാസ്, ബാബു മേലണ്ണൂർ, സജീവ് കെ.പി, ഉണ്ണി മുകളേൽ, അശോക് കുമാർ, പി.കെ മുരളീധരൻ, എം.ജി ചന്ദ്രൻ മുണ്ടുനയ്ക്കൽ, കെ.സി ബാബു, ഒ.എം സുരേഷ് ഇട്ടിക്കുന്നേൽ, വാസൻ കുറുമാക്കൽ, സാബു എൻ.എസ്, ഇ.കെ രാജൻ ഈട്ടിക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്‌കൂൾ ട്രഷറർ റെജി കുന്നാനാകുഴിയിൽ സ്വാഗതവും സാജു എൻ.വി. നന്ദിയും പറഞ്ഞു. പരിപാടികൾക്ക് റെജി കുന്നനാകുഴിയിൽ, ജിനു ഭാസ്‌കരൻ, മനോജ്, ഓമന വിശ്വനാഥൻ, സാജു എൻ.വി തുടങ്ങിയവർ നേതൃത്വം നൽകി.


ഫോട്ടോ അടിക്കുറിപ്പ്

വിളക്കുമാടം ശ്രീഭദ്ര വിദ്യാനികേതൻ സ്‌കൂളിലെ മെറിറ്റ് ഡേ ആഘോഷം വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എൻ.സി.റ്റി. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ലളിതാംബിക കുഞ്ഞമ്മ, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, റെജി കുന്നനാകുഴി, ഓമന വിശ്വനാഥൻ, സാജു എൻ.വി., മനോജ് തുടങ്ങിയവർ സമീപം.