ചങ്ങനാശേരി: തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്‌കൂളിന്റെയും വിവേകാനന്ദ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. എക്‌സൈസ് ജോയിന്റ് കമ്മീഷണർ ടി.എ അശോക് കുമാർ ക്ലാസ് നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഗുഡ് ഷെപ്പേർഡ് പി.ആർ.ഒ സിജോ ഫ്രാൻസിസ് നേതൃത്വം നൽകി. വിദ്യാർത്ഥികൾ, അദ്ധ്യാപക പ്രതിനിധികൾ, അസോസിയേഷൻ ഭാരവാഹികൾ, സെമിനാറിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ജേക്കബ് മാത്യു സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ജയദ്രഥൻ നന്ദിയും പറഞ്ഞു.