പള്ളിയാട്: പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പുതുതായി നിർമ്മിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം സി.കെ ആശ എം.എൽ.എ നിർവഹിച്ചു. സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എൽ സെബാസ്റ്റ്യൻ കുട്ടികളുടെ കായിക പരിശീലനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ടി.പി സുഖലാൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ടി.മധു, എസ്.ദേവരാജൻ, ബ്ലോക്ക് മെമ്പർ സുജാത മധു, കൃഷി ഓഫീസർ രേഷ്മ ഗോപി, പി.ടി.എ പ്രസിഡന്റ് എ.എസ് ദീപേഷ്, സ്റ്റാഫ് സെക്രട്ടറി ടി.ടി ബൈജു എന്നിവർ പങ്കെടുത്തു.