കോട്ടയം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമായി ആവിഷ്‌കരിച്ച ആരോഗ്യസുരക്ഷാ പദ്ധതി മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് പദ്ധതിയുടെ ഗുണം ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ( കെ.എസ്.എസ്.പി.എ) കോട്ടയം ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ കെ.സദാശിവൻനായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി അദ്ധ്യക്ഷത വഹിച്ചു. ടി.കെ ഗോപി, പ്രൊഫ.കെ.സദാശിവൻനായർ, എം.എസ് ചന്ദ്രൻ, ടി.ജെ എബ്രാഹം തുടങ്ങിയവർ പങ്കെടുത്തു. കെ.കേശവൻ സ്വാഗതവും പി.എൻ ലളിതാഭായി നന്ദിയും പറഞ്ഞു.