
കാളകെട്ടി: വെള്ളാത്തോട്ടത്തിൽ ജോർജ് മാത്യു (81) നിര്യാതനായി. കേരളകൗമുദി കാളകെട്ടി ഏജന്റ് മാത്യു ജോർജിന്റെ പിതാവാണ്. ഭാര്യ:പരേതയായ മറിയാമ്മ പ്ലാശനാൽ പുളിക്കത്താഴെ കുടുംബാംഗം. മറ്റുമക്കൾ: സെറ്റീന (കാനഡ), സോണിയ (കുറിച്ചി), സോമ (മാലി). മരുമക്കൾ: സജി മാതാളിക്കുന്നേൽ (കാനഡ), മെർളി തോട്ടുചാലിൽ (പാലാ), ബെന്നി കിഴക്കേടത്ത് (കുറിച്ചി), സിവി പൂക്കളത്ത് (കടനാട്). മൃതദേഹം ഇന്ന് വൈകുന്നേരം 5ന് ഭവനത്തിൽ എത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10.30ന് കപ്പാട് മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.