കോട്ടയം : ശിവഗിരി തീർത്ഥാടകർക്ക് ഗുരുപൂജ പ്രസാദമായി നൽകുന്ന അന്നദാനത്തിന് ആവശ്യമായ പലവ്യഞ്ജനം, പച്ചക്കറി മുതലായ വിഭവങ്ങൾ ഈ വർഷവും മഹാസമാധിയിൽ സമർപ്പിക്കാൻ ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ 9 മണ്ഡലങ്ങളിലുമുള്ള ഭക്തരിൽ നിന്ന് ശേഖരിക്കുന്ന വിഭവങ്ങൾ നാഗമ്പടം ക്ഷേത്രത്തിൽ കേന്ദ്രീകരിച്ച ശേഷം വിവിധ വാഹനങ്ങളിലായി ഡിസംബർ 25ന് ശിവഗിരി മഹാസമാധിയിൽ സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ, സെക്രട്ടറി വി.വി. ബിജു വാസ്, കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പർമാരായ പി.കമലാസനൻ , ബാബുരാജ് വട്ടോടിൽ,കേന്ദ്രസമിതി അംഗങ്ങളായ സുകുമാരൻ വാകത്താനം, സരള രാഘവൻ, കെ.ആർ ഷാജകുമാർ, ജനറൽ കൺവീനർ ഷിബു മൂലേടം എന്നിവർ അറിയിച്ചു. ഫോൺ: 9495 52 5307, 9446712603