ചങ്ങനാശേരി: സർവീസ് പെൻഷൻകാരുടെ അവകാശങ്ങളും ആനകൂല്യങ്ങളും തടഞ്ഞുവച്ച ആദ്യ സർക്കാരാണ് പിണാറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി പറഞ്ഞു. ചങ്ങനാശേരി നിയോജകമണ്ഡലം കെ.എസ്.എസ്.പി.എ 38ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. അലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. എസ്.സലിം മുഖ്യപ്രസംഗം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ജില്ലാ സെക്രട്ടറി ഉപഹാരം സമർപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച് നാസർ, പി.ജെ ആന്റണി, ബേബി ഡാനിയേൽ, പി.ടി തോമസ്, ടി.എസ് ഉണ്ണികൃഷ്ണൻ നായർ, അക്വിൻസ് മാത്യു, വി.എ ബഷീർ, അൻസാരി ബാപ്പു എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഡോ.ബാബു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.