cricket

അ​ഡ്‌​ലെ​യ്ഡ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഫൈ​ന​ൽ​ ​ല​ക്ഷ്യ​മി​ട്ട് ​ഇ​ന്ത്യ​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​സെ​മി​യി​ൽ​ ​ഇം​ഗ്ല​ണ്ടി​നെ​ ​നേ​രി​ടും.​ ​സ​മീ​പ​കാ​ല​ത്ത് ​ഇം​ഗ്ല​ണ്ടി​നെ​തി​രെ​ ​വ്യ​ക്ത​മാ​യ​ ​ആ​ധി​പ​ത്യം​ ​നേ​ടാ​നാ​യി​ട്ടു​ണ്ടെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ​അ​ഡ്‌​ലെ​യ്ഡ് ​ഓ​വ​ലി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഉ​ച്ച​യ്ക്ക് 1.30​ ​മു​ത​ൽ​ ​ന​ട​ക്കു​ന്ന​ ​സെ​മി​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​ ​ഇ​റ​ങ്ങു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​മാ​ച്ച് ​വി​ന്ന​ർ​മാ​രു​ടെ​ ​സം​ഘ​മാ​യ​ ​ഇം​ഗ്ല​ണ്ടി​നെ​ ​ഒ​രു​ഘ​ട്ട​ത്തി​ലും​ ​എ​ഴു​തി​ത്ത​ള്ളാ​നാ​കി​ല്ല.


ല​ക്ഷ്യം​ ​ജ​യം​ ​മാ​ത്രം
ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​ച​രി​ത്ര​ത്തി​ൽ​ ​ത​ങ്ങ​ളു​ടെ​ ​നാ​ലാം​ ​സെ​മി​ ​ഫൈ​ന​ലി​നാ​ണ് ​ഇ​ന്ത്യ​ ​ഇ​ന്നി​റ​ങ്ങു​ന്ന​ത്.​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വി​ന്റെ​ ​മി​ക​ച്ച​ ​ഫോ​മാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​പ്ര​ധാ​ന​ ​പ്ല​സ് ​പോ​യി​ന്റ്.​ 360​ ​ഡി​ഗ്രി​ ​ബാ​റ്റ​ർ​ ​എ​ന്ന​ ​പേ​ര് ​നേ​ടി​ക്ക​ഴി​ഞ്ഞ​ ​സൂ​ര്യ​ ​ഫോം​ ​തു​ട​ർ​ന്നാ​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​ഇ​ന്ത്യ​യ്ക്ക് ​അ​നു​കൂ​ല​മാ​കും.​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​മി​ക​ച്ച​ ​ഫോ​മി​ലാ​ണ്.​ ​രാ​ഹുൽ ഫോം​ ​ക​ണ്ടെ​ത്തി​യ​തും​ ​ഇ​ന്ത്യ​യ്ക്ക് ​ആ​ശ്വാ​സ​മാ​ണ്.​ ​


അ​തേ​സ​മ​യം,​ ​ബാ​റ്റിം​ഗി​ൽ​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​താ​ളം​ ​ക​ണ്ടെ​ത്താ​ത്ത​ത് ​ഇ​ന്ത്യ​യ്ക്ക് ​ത​ല​വേ​ദ​ന​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​പ​രി​ക്കേ​റ്റ​ങ്കി​ലും​ ​രോ​ഹി​ത് ​ഇ​ന്ന് ​ക​ളി​ക്കും.​ഹാ​ർ​ദി​കി​ൽ​ ​നി​ന്നും​ ​ബാ​റ്റു​കൊ​ണ്ടു​ള്ള​ ​സം​ഭാ​വ​ന​ ​ഇ​ന്ത്യ​ ​കൂ​ടു​ത​ൽ​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.​ ​ഇ​ന്ത്യ​യു​ടെ​ ​ഇ​ല​വ​നി​ൽ​ ​റി​ഷ​ഭ് ​പ​ന്തോ,​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കൊ​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​മാ​ത്ര​മാ​കും​ ​കൂ​ടു​ത​ൽ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ക.​ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ​ ​യൂ​‌​സ്‌​വേ​ന്ദ്ര​ ​ച​ഹ​ൽ​ ​മി​ക​ച്ച​ ​ഓ​പ്ഷ​നാ​ണെ​ങ്കി​ലും​ ​സെ​മി​യി​ൽ​ ​അ​ങ്ങ​നൊ​രു​ ​ചൂ​താ​ട്ട​ത്തി​ന് ​ഇ​ന്ത്യ​ൻ​ ​ടീം​ ​മു​തി​രു​മോ​യെ​ന്ന് ​ക​ണ്ട​റി​യ​ണം.
സാ​ധ്യ​താ​ ​ടീം​:​ ​രാ​ഹു​ൽ,​ ​രോ​ഹി​ത്,​ ​വി​രാ​ട്,​ ​സൂ​ര്യ,​ഹാ​ർ​ദി​ക്,​ ​ദി​നേ​ഷ് ​/​പ​ന്ത്,​ ​അ​ക്ഷ​ർ,​അ​ശ്വ​ൻ,​ഭു​വ​നേ​ശ്വ​ർ,​ഷ​മി,​അ​ർ​ഷ്ദീ​പ്.


പ്ര​തീ​ക്ഷ​യോ​ടെ​ ​ഇം​ഗ്ല​ണ്ട്
ഒ​രു​ഘ​ട്ട​ത്തി​ൽ​ ​സെ​മി​ ​അ​പ്രാ​പ്യ​മാ​യി​രു​ന്ന​ ​ഇം​ഗ്ല​ണ്ട് ​സൂ​പ്പ​ർ​ 12​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ശ്രീ​ല​ങ്ക​യെ​ ​കീ​ഴ​ട​ക്കി​യാ​ണ് ​അ​വ​സാ​ന​ ​നാ​ലി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ത്.​ ​ടൂ​ർ​ണ​മെ​ന്റി​ൽ ​മി​ക​ച്ച​ ​ബൗ​ളിം​ഗ് ​ന​ട​ത്തി​യ​ ​മാ​ർ​ക് ​വു​ഡ്,​ ​ട്വ​ന്റി​-20​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ഡേ​വി​ഡ് ​മ​ല​ൻ​ ​എ​ന്നി​വ​ർ​ ​പ​രി​ക്കി​ൽ​ ​നി​ന്ന് ​മോ​ചി​ത​രാ​കാ​ത്ത​തി​നാ​ൽ​ ​ഇ​ന്ന് ​ഇം​ഗ്ല​ണ്ടി​നാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കി​ല്ലെ​ന്നാ​ണ് ​വി​വ​രം.​ ​
വു​ഡി​ന് ​പ​ക​രം​ ​ക്രി​സ് ​ജോ​ർ​ദാ​ൻ​ ​ഇ​ന്ന് ​ക​ളി​ച്ചേ​ക്കും.​ ​ഫി​ൽ​ ​സാ​ൾ​ട്ട് ​ഇ​ന്ന​ലെ​ ​ഏ​റെ​ ​നേ​രം​ ​നെ​റ്റ്‌​സി​ൽ​ ​ബാ​റ്റ് ​ചെ​യ്തി​രു​ന്നു.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​മ​ല​ന് ​പ​ക​രം​ ​സാ​ൾ​ട്ട് ​ഇ​ല​വ​നി​ൽ​ ​എ​ത്തി​യേ​ക്കു​മെ​ന്നാണ്​ ​റി​പ്പോ​ർ​ട്ട്.
സാ​ധ്യ​താ​ ​ടീം​:​ ​ബ​‌ട്ട‌്ല​ർ,​ ​ഹെ​യ്‌​ൽ​സ്,​ ​മ​ല​ൻ​/​സാ​ൾ​ട്ട്,​ ​സ്‌​റ്റോ​ക്സ്,​ ​ഹാ​രി​ ​ബ്രൂ​ക്ക്,​ ​ലി​വിം​ഗ്സ്റ്റ​ൺ,​ ​അ​ലി,​ക​റ​ൻ,​വോ​ക്സ്,​ജോ​ർ​ദാ​ൻ,​റ​ഷീ​ദ്.

പിച്ച് റിപ്പോർട്ട്

ഈ മാസം 4ന് ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും കളിച്ച അതേ പിച്ചിലാണ് ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്രുമുട്ടുന്നത്. ഓസ്ട്രേലിയ നേടിയ 168നെതിരെ മികച്ച രീതിയിൽ ചേസ് ചെയ്ത അഫ്ഗാൻ 164 റൺസ് നേടിയിരുന്നു. ടോസ് കിട്ടുന്ന ടീം ചേസിംഗ് തിരഞ്ഞെടുക്കുന്നതാകും ഉചിതമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഇന്ന് അഡ്‌ലെയ്‌ഡിൽ എന്നാണ് പ്രവചനം.

നോട്ട് ദ പോയിന്റ്

ഇംഗ്ലണ്ടിനെതിരെ അവസാനം കളിച്ച നാല് ദ്വിരാഷ്ട്ര ട്വന്റി-20 പരമ്പരയിലും ഇന്ത്യയ്ക്ക് ജയിക്കാനായി. രണ്ടെണ്ണം ഇംഗ്ലണ്ടിലും രണ്ടെണ്ണം ഇന്ത്യയിലുമായിരുന്നു.

ട്വന്റി-20 ലോകകപ്പിൽ ഇരുടീമും അവസാനം മുഖാമുഖം വന്നത് 2012ലാണ് അന്ന് ഇന്ത്യയ്ക്കായിരുന്നു ജയം. ട്വന്റി-20 ലോകകപ്പിൽ ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിൽ രണ്ടിലും ഇന്ത്യ ജയിച്ചു.

ട്വന്റി-20യിൽ വേഗത്തിൽ 4000 റൺസ് തികയ്ക്കുന്ന താരമാകാൻ കൊഹ്‌ലിക്ക് 42 റൺസുകൂടി മതി.

ഇംഗ്ലണ്ട് അപകടകാരികളാണ്. ടൂർണമെന്റിൽ മികച്ച പ്രകടനം അവർ പുറത്തെടുത്തു. മികച്ച പ്രകടനം പുറത്തെടുത്താലെ അവരെ തോൽപ്പിക്കാനാകൂ.

രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്ടൻ

ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനായി ഞങ്ങൾ പരമാവധി ശ്രമിക്കും.

ജോസ് ബട്ട്‌ലർ

ഇംഗ്ലണ്ട് ക്യാപ്ടൻ