
മധുര സ്വപ്‌നങ്ങളെ തഴുകിയുണർത്തി, 
കാതിൽ
സ്വരമർമരമായി
ശാന്തമായി
ചിലപ്പോൾ രൗദ്രഭാവത്തിൽ
സകല ജീവജാലങ്ങൾക്കും
ജീവൻ പകർന്ന്
എന്റെ യാത്രകൾ...
ലക്ഷ്യത്തിലെത്താനുള്ള തിടുക്കം...
നവസംസ്‌കാരത്തിന്റെ
അലയൊലികൾ മുഴങ്ങിയപ്പോൾ
നിന്റെ ഭൗതിക സുഖ സൗകര്യത്തിന്
നീ എന്നെ ബലിയാടാക്കി.
എന്റെ ശരീരം നീ കവർന്നെടുത്തു
അവശിഷ്‌ടങ്ങൾ ഉപേക്ഷിക്കുന്ന
ചവറ്റുകുട്ടയാക്കി...
ഞാൻ എല്ലാം തിരിച്ചറിഞ്ഞു.
നീ തരുന്നത് ഞാൻ തിരിച്ചു തരുമ്പോൾ
''കണ്ടില്ലേ... ആ മാലിന്യങ്ങൾ" എന്ന് നീ
എന്റെ വഴികളിൽ തടസവും
നീ അല്ലാതെ മറ്റാരുമല്ല
എന്റെ ആത്മാവിന്റെ നൊമ്പരവും
എന്റെ ശരീരവും ഒന്ന്...
അതുകൊണ്ട് ഞാൻ വിതുമ്പുന്നത്
നിനക്ക് അറിയില്ല...
എവിടെയും പുലമ്പുന്നു
''പുഴ എന്താ ഇങ്ങനെ"
നീ നീയായിരിക്കൂ
ഞാൻ ഞാനായിരിക്കാം
എന്ന്
നിന്റെ സ്വന്തം പുഴ.