s-korea

സോൾ : ദക്ഷിണ കൊറിയയിലെ ഇറ്റേവോൺ ജില്ലയിൽ ശനിയാഴ്ച ഹാലോവീൻ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ യുവനടനും. ഗായകൻ കൂടിയായ ലീ ജി ഹാൻ ( 24 ) ആണ് മരിച്ച 154 പേരിൽ ഉൾപ്പെടുന്നത്. ടി.വി ഷോകളിലൂടെയും മറ്റും പ്രശസ്തനായ ലീ 2019ൽ ' റ്റുഡേ വാസ് അനഥർ നാം ഹ്യുൻ ഡേ " എന്ന വെബ് സീരീസിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.

അതേ സമയം, അപകടത്തിൽ ദക്ഷിണ കൊറിയൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഹാമിൽടൺ ഹോട്ടലിന് സമീപം ഇടുങ്ങിയ വീഥിയിലുണ്ടായ തിക്കിനും തിരക്കിനും കാരണം കണ്ടെത്താൻ 50 ലേറെ വീഡിയോ ദൃശ്യങ്ങൾ അന്വേഷണോദ്യോഗസ്ഥർ ഇന്നലെ ശേഖരിച്ചു. ശരിയായ രീതിയിൽ ആൾത്തിരക്കും ഗതാഗതവും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് സുരക്ഷാ വിദഗ്ദ്ധർ പറയുന്നത്.