insta

ന്യൂയോർക്ക് : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്​റ്റഗ്രാമിൽ ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ അകാരണമായി സസ്പെൻഡ് ചെയ്യപ്പെട്ടതായി പരാതി. സാങ്കേതിക തകരാറുകളാണ് ചില ഉപഭോക്താക്കളുടെ അക്കൗണ്ട് സസ്പെൻഡ് ആകാൻ കാരണമെന്നാണ് സൂചന. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇൻസ്റ്റഗ്രാം അധികൃതർ ഇന്നലെ അറിയിച്ചു.