oil-price

കൊച്ചി: പെട്രോൾ, ഡീസൽ വിലയിൽ ഇന്നുമുതൽ നേരിയ കുറവുണ്ടാകും. പെട്രോൾ ലിറ്ററിന് 43 പൈസ, ഡീസൽ ലിറ്ററിന് 41 പൈസ എന്ന നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണിത്.

ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.59 രൂപയിൽനിന്ന് 105.16 രൂപയായി. ഡീസലിന് 94.53 രൂപയിൽനിന്ന് 94.12 രൂപയായി. അഞ്ച് മാസത്തിൽ അധികമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.