
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് പ്ളസ്‌ടു വിദ്യാർത്ഥിനിയേയും അയൽവാസിയായ യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം തിരുനല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാലാ സ്വദേശിനി ഷിബുവിന്റെ മകൾ പ്ലസ് ടു വിദ്യാർത്ഥിനിയായ എലിസബത്ത് (17), പള്ളിപ്പുറം പഞ്ചായത്ത് 12ാം വാർഡ് കരിയിൽ അനന്തകൃഷ്ണൻ (കിച്ചു 23) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനന്തകൃഷ്ണന്റെ വീടിനടുത്ത് വാടകയ‌്ക്ക് താമസിച്ചുവരികയായിരുന്നു പെൺകുട്ടിയുടെ കുടുംബം.
തിങ്കളാഴ്ച രാതി ഏഴുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അനന്തകൃഷ്ണനെ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്.
പെൺകുട്ടി സ്‌കൂളിൽ പരീക്ഷയ്‌ക്ക് എത്തിയില്ലെന്ന വിവരം സ്‌കൂൾ അധികൃതർ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിൽ ആളൊഴിഞ്ഞ കൊപ്ര ഷെഡിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.