
കോഴിക്കോട്: കോളേജ് വിദ്യാർത്ഥിക്ക് നേരെ ക്രൂര റാഗിംഗ്. നാദാപുരം എംഇടി കോളേജിലാണ് സംഭവം. നാദാപുരം സ്വദേശി നിഹാൽ ഹമീദാണ് റാഗിംഗിന് ഇരയായത്. അടിയേറ്റ് ഇടത് ചെവിയുടെ കർണപുടം തകർന്നതായി വിദ്യാർത്ഥി പറഞ്ഞു.
15 അംഗ സംഘമാണ് തന്നെ മർദിച്ചതെന്നും വിദ്യാർത്ഥി പറഞ്ഞു. കഴിഞ്ഞ മാസം 26ന് കോളേജിൽ വച്ചാണ് അക്രമം നടന്നത്. സംഭവത്തിൽ നിഹാലിന്റെ രക്ഷിതാക്കൾ പൊലീസിനും കോളേജ് അധികൃതർക്കും പരാതി നൽകി.