
സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ബ്യൂട്ടി പ്രൊഡക്ട്സും അവരുടെ സൗന്ദര്യ സംരക്ഷണ രീതികളുമൊക്കെ ഫോളോ ചെയ്യുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ മുടി കൊഴിച്ചിലടക്കമുള്ള പ്രശ്നങ്ങൾ അകറ്റാൻ ചില പൊടിക്കൈകൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി മാധുരി ദീക്ഷിത്.
തുമ്പ് ഇടയ്‌ക്കിടെ വെട്ടിക്കളയുന്നത് വളരെ നല്ലതാണെന്നും ഇത് പിളരുന്നത് കുറച്ച് മുടി വളരാൻ സഹായിക്കുമെന്ന് നടി പറയുന്നു. ചൂട് വെള്ളത്തിൽ തല കഴുകുന്നത് നല്ലതല്ലെന്ന് പറയുന്ന താരം ഇളംചൂട് വെള്ളമായാൽ കുഴപ്പമില്ലെന്നും വ്യക്തമാക്കി.
മുടി തുവർത്തുമ്പോഴും വേണം ശ്രദ്ധ. കട്ടിയുള്ള തോർത്ത് ഉപയോഗിക്കുമ്പോൾ എളുപ്പം വെള്ളം പോകുമെങ്കിലും ഇത് നല്ലതല്ലെന്ന് മാധുരി പറയുന്നത്. ഇത് മുടി കൊഴിയാൻ കാരണമാകും. ഒരിക്കലും നനഞ്ഞ മുടി ചീകരുത്. ഓയിൽ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.