song-

ഇന്ന് നമ്മുടെ കുഞ്ഞു കേരളത്തിന്റെ പിറന്നാളാണ്, ഓർമ്മകളിൽ ഗ്രാമ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കൂട്ട് വരുന്ന ഒരു പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർക്കായി പൂവാങ്കുരുന്നിലെ എന്ന് തുടങ്ങുന്ന ആൽബം കേൾക്കാം. ഓണപ്പാട്ടിന്റെ ഈണത്തിൽ അണിയിച്ചൊരുക്കിയ ആൽബത്തിലെ ഗാനം കേട്ടുകഴിഞ്ഞാലും മനസിൽ ഇടം പിടിക്കും എന്ന് ഉറപ്പാണ്.

ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ സംഗീത സംവിധായകരായ ഔസേപ്പച്ചൻ, ബിജിബാൽ,ജസ്റ്റിൻ വർഗീസ് എന്നിവരാണ് ഈ ഗാനം റിലീസ് ചെയ്തത് . രാജേഷ് പിന്നാടൻ ഒരുക്കിയ വരികൾക്ക് സേതു ആനന്ദ് സംഗീതം നൽകിയിരിക്കുന്ന. ആലാപനം രഞ്ജിത്ത് ജയരാമൻ. പ്രിൻസ് ആന്റണി (ക്രിയേറ്റിവ് ഡയറക്ടർ ) , നിധീഷ് ഭാരതി (ഇല്ലുസ്‌ട്രേഷൻ), രാഹുൽ രാജു (അനിമേഷൻ) എന്നിവരാണ് ഈ ആൽബത്തിനെ മനോഹരമാക്കിയവർ.