mm

കൊച്ചിയിലെ ഒരു ഫ്ളാറ്റിൽ തനിച്ചു താമസിക്കാൻ എത്തിയ സോഫി എന്ന ചിത്രകാരിയുടെ ജീവിതം പറയുന്ന ചിത്രമാണ് ജോബി വയലുങ്കൽ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന പ്രഥമ ചിത്രം സോഫി. അതീവ സുന്ദരിയായ സോഫിയുടെ ജീവിതത്തിലേക്ക് ജോ എന്ന ചെറുപ്പക്കാരൻ എത്തുമ്പോൾ അവരുടെ അനുരാഗത്തിന്റെ കഥ കൂടിയാകുന്നു.

കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പ്രശസ്ത മോഡൽ സ്വാതി ആണ് സോഫിയെ അവതരിപ്പിക്കുന്നത്. തനൂജ,അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാർട്ടിൻ, വിഷ്ണു സഹസ്ര, ഡിപിൻ,റജീന,സുനിൽ നാഗപ്പാറ,ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ, കിരൺ സരിഗ,സജിൻ,പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌,ജോബി വയലുങ്കൽ, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവിൽ, എഡിറ്റർ-ടിനു തോമസ്, പി. ആർ . ഒ എ. എഎസ്. ദിനേശ്.