ജോളി, ലൈല, ഗ്രീഷ്മ രക്ത രക്ഷസുകളെപ്പോലും നാണിപ്പിച്ച മൂന്ന് സ്ത്രീകള്‍. കൊടും ക്രൂരത കൂടത്തായി കൊല പാതകങ്ങളിലെ മുഖ്യപ്രതി ജോളി, ഇലന്തൂര്‍ നരബലി കേസിലെ പ്രതി ലൈല, പാറശാല ഷാരോണ്‍ വധക്കേസിലെ ഗ്രീഷ്മ.

കേരളം ഭീതിയോടെ കേള്‍ക്കുന്ന പേരുകള്‍. കൊലപാതക കേസുകളില്‍ കേരളത്തില്‍ നിരവധി സ്ത്രീകള്‍ അറസ്റ്റിലായിട്ടുണ്ട് എങ്കിലും കൊലപാതകങ്ങള്‍ക്ക് തിരഞ്ഞെടുത്ത വ്യത്യസ്ത രീതി കൊണ്ടാണ് ഇവര്‍ കുപ്രസിദ്ധരായത്. ഇതില്‍ കൂടത്തായി കേസിലെ പ്രതി ജോളി പ്രശസ്ത അമേരിക്കന്‍ ദിനപത്രം ദ ന്യൂയോര്‍ക്ക് ടൈംസില്‍ പോലും ഇടം പിടിച്ചു.