കുഞ്ചാക്കോ ബോബൻ- ടിനു പാപ്പച്ചൻ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറങ്ങും

mm

അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ​ 25​ ​വ​ർ​ഷ​ ​യാ​ത്ര​യി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന് ​ഇ​ന്ന് 46​ ​-ാം​ ​പി​റ​ന്നാ​ൾ.​വെ​ള്ളി​ത്തി​ര​യി​ൽ​ ​ഇ​ത് ​മൂ​ന്നാ​മ​ത്തെ​ ​വി​ജ​യ​ ​യാ​ത്ര​യി​ലാ​ണ് ​പ്രേ​ക്ഷ​ക​രു​ടെ​ ​ചാ​ക്കോ​ച്ച​ൻ.​ഈ​ ​യാ​ത്ര​ ​വേ​റി​ട്ട​താ​ണ് .​തീ​ർ​ത്തും​ ​വേ​റി​ട്ട​തെ​ന്ന് ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​വ​രാ​ണ് ​ഡോ.​ ​അ​ൻ​വ​ർ​ ​ഹു​സൈ​ൻ​ ,​ ​പ്ര​വീ​ൺ​ ​മൈ​ക്കി​ൾ,​ ​രാ​കേ​ഷ് ​കാ​ഞ്ഞ​ങ്ങാ​ട്,​ ​കൊ​ഴു​മ്മ​ൽ​ ​രാ​ജീ​വ​ൻ​ ​എ​ന്നീ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​രൂ​പ​ ​ഭാ​വ​ത്തി​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​ഈ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​കാ​ണു​ന്നു.
അ​ച്ഛ​ൻ​ ​ബോ​ബ​ൻ​ ​കു​ഞ്ചാ​ക്കോ​ ​നി​ർ​മ്മി​ച്ച​ ​ഫാ​സി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ധ​ന്യ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബാ​ല​താ​ര​മാ​യാ​ണ് ​സി​നി​മ​ ​പ്ര​വേ​ശം.25​ ​വ​ർ​ഷം​ ​മു​ൻ​പ് ​ഫാ​സി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​നി​യ​ത്തി​പ്രാ​വ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​നാ​യ​ക​ ​യാ​ത്ര.​ ​വി​ജ​യ​ത്തി​നൊ​പ്പം​ ​ത​ന്നെ​ ​പ​രാ​ജ​യ​ങ്ങ​ളും​ ​സം​ഭ​വി​ച്ചു.​ ​അ​പ്പോ​ൾ​ ​സി​നി​മ​യി​ൽ​നി​ന്ന് ​മാ​റി​ ​നി​ന്നു.​ ​ലാ​ൽ​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​എ​ൽ​സ​മ്മ​ ​എ​ന്ന​ ​ആ​ൺ​കു​ട്ടി​യിലൂ​ടെ​യാ​ണ് ​ര​ണ്ടാം​ ​വ​ര​വ്.​ ​ആ​ ​യാ​ത്ര​യി​ൽ​ ​ട്രാ​ഫി​ക് ,​ ​ഒാ​ർ​ഡി​ന​റി,​ ​മ​ല്ലൂ​ ​സിം​ഗ്,​ ​റോ​മ​ൻ​സ്,​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ.​ ​പി​ന്നെ​യും​ ​പ​രാ​ജ​യ​ങ്ങ​ൾ.​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നി​ലെ​ ​ന​ട​ന്റെ​ ​വേ​റി​ട്ട​ ​അ​ഭി​ന​യ​വു​മാ​യി​ ​വേ​ട്ട​യും​ ​വൈ​റ​സും​ ​എ​ത്തി.​ ​അ​ഞ്ചാം​ ​പാ​തി​ര​യി​ൽ​നി​ന്ന് ​തു​ട​ങ്ങു​ന്ന​താ​ണ് ​മൂ​ന്നാം​വ​ര​വ്.​ആ​ ​യാ​ത്ര​ ​തു​ട​രു​ന്നു.
ഉ​ദ​യ​ ​എ​ന്ന​ ​സി​നി​മ​ ​കു​ടും​ബ​ത്തി​ലെ​ ​ഇ​ള​മു​റ​ക്കാ​ര​ൻ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ആ​ ​ബാ​ന​റി​ൽ​ ​സി​നി​മ​ക​ൾ​ ​നിർ​മി​ക്കു​ക​യും​ ​ചെ​യ്തു.​ ​ലൊ​ക്കാ​ർ​ണോ​ ​ഇ​ന്റ​നാ​ഷ​ണ​ൽ​ ​ച​ല​ച്ചി​ത്ര​മേ​ള​യി​ലും​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലും​ ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​അ​റി​യി​പ്പ് ​എ​ന്ന​ ​ചി​ത്രം​ ​നി​ർ​മി​ച്ച​ത് ​ഉ​ദ​യാ​യു​ടെ​ ​ ബാ​ന​റി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​ആ​ണ്.
​ ​ന്നാ​ ​താ​ൻ​ ​കേ​സ് ​കൊ​ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​ ​കാ​ർ​ഡി​ലും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​എ​ന്ന​ ​പേ​ര് ​തെ​ളി​ഞ്ഞു.​മ​ല​യാ​ള​ത്തി​ൽ​ ​ഒ​റ്റ് ​എ​ന്ന​ ​ചി​ത്രം​ ​ത​മി​ഴി​ൽ​ ​ര​ണ്ട​കം​ ​എ​ന്ന​ ​പേ​രി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​അ​ത് ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​ആ​ദ്യ​ ​അ​ന്യ​ ​ഭാ​ഷ​ ​ചി​ത്ര​മാ​യി.​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട് ​ഒ​രു​പി​ടി​ ​ചി​ത്ര​ങ്ങ​ൾ.​ ​വി​ജ​യ​യാ​ത്ര​യി​ൽ​ ​പ്രി​യ​ ​പാ​തി​ ​പ്രി​യ​യ്ക്കും​ ​മ​ക​ൻ​ ​ഇ​സ​ഹാ​ക്കി​നു​മൊ​പ്പ​മാ​ണ് ​ഇ​ത്ത​വ​ണ​യും​ ​ചാ​ക്കോ​ച്ച​ന്റെ​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷം.