kerala-police-

കൊച്ചി : ജനത്തിനും അവരുടെ സ്വത്തിനും സുരക്ഷ നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം മാനം സംരക്ഷിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയ സംഭവമാണ് കൊച്ചിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. എസ് ഐ രാത്രി പത്ത് മണിക്ക് ശേഷം തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നാണ് പൊലീസുകാരൻ പരാതി നൽകിയത്. കഴിഞ്ഞ മാസം 23നായിരുന്നു സംഭവമുണ്ടായത്.

ഹിൽപ്പാലസ് ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പായ പോത്താനിക്കാട് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് പരാതി ഉന്നയിച്ചത്. സംഭവത്തിൽ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ ബറ്റാലിയൻ കമാൻഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. എസ് ഐയ്‌ക്കെതിരെ മുൻപും നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.