mm

മാമുക്കോയയെ കേന്ദ്രകഥാപാത്രമാക്കി സ്നേഹജിത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു ഗഫൂർക്ക ദോസ്ത് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു.സീൻ നമ്പർ 001, ദൈവം സാക്ഷി എന്നീചിത്രങ്ങൾക്കുശേഷം ശേഷം സ്നേഹജിത്ത് സംവിധാനം ചെയ്യുന്ന സിനിമ കോമഡി ഗണത്തിൽപ്പെട്ടതാണ്. സുധീർ കരമന, ഷിബു തിലകൻ, സുധീർ പറവൂർ, ഹാഷിം ഹുസൈൻ, കലാഭവൻ ഹനീഫ്,സാജൻ പള്ളുരുത്തി,രജിത് കുമാർ,ഷൈജു അടിമാലി, ഉല്ലാസ് പന്തളം, മെറീന മൈക്കിൾ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.തിരക്കഥ തോമസ് തോപ്പിൽകൂടി. ബിനു എസ്.നായർ ഛായാഗ്രഹണവും സനൽ അനിരുദ്ധൻ എഡിറ്റിംഗും നിർവഹിക്കുന്നു. എ സ്ക്വയർ ഫിലിംസിന്റെ ബാനറിൽ ഹദ്ദാദ് ആണ് നിർമാണം. വാർത്ത പ്രചാരണം -ഏബ്രഹാം ലിങ്കൺ.