beauty

മുടിയുടെ ആരോഗ്യത്തിനായി നമ്മൾ പല കാര്യങ്ങളും ചെയ്യാറുണ്ടെങ്കിലും പലതും പൂർണമായ ഫലം നൽകണമെന്നില്ല. എന്നാൽ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ ഫലം തരുന്നതുമായ ഒരു വിദ്യ പരിചയപ്പെടാം. ഇതിനായി കട്ടൻചായ മാത്രം മതി. പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന ഒന്നാണ് കട്ടൻചായ. കുളി കഴിഞ്ഞ ശേഷം അൽപ്പം കട്ടൻ ചായ മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നര

അകാലനര തടയാനുള്ള മികച്ച മാർഗമാണ് കട്ടൻചായ പ്രയോഗം. ഇതിലെ തേഫ്‌ലാവിൻ, തേറൂബിഗിൻസ് എന്നീ ഘടകങ്ങൾ മുടിക്ക് കറുത്ത നിറം നൽകാൻ സഹായിക്കും. ഇതിലൂടെ നര മാറി നല്ല കട്ടിയോടെ മുടി വളരുന്നു.

മുടി കൊഴിച്ചിൽ

പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നനമാണ് മുടി കൊഴിച്ചിൽ. കട്ടൻചായയിലെ കഫീൻ മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. കൂടാതെ കട്ടൻചായ ശിരോചർമ്മത്തിൽ തേച്ച്‌പിടിപ്പിക്കുന്നത് മുടിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.

താരൻ

താരൻ പൂർണമായും മാറാൻ കട്ടൻചായ സഹായിക്കുന്നു. തുളസി, നാരങ്ങാനീര് എന്നിവ കട്ടൻചായയിൽ കലർത്തിയ ശേഷം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒറ്റ ഉപയോഗത്തിൽ തന്നെ താരൻ കുറയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.