lottery

ബീജിംഗ്: എളുപ്പത്തിൽ പണക്കാരനാകാൻ എന്തുചെയ്യണം? വല്ല ലോട്ടറിയും അടിക്കണമെന്നായിരിക്കും ഉത്തരം. ഭാഗ്യദേവത കടാക്ഷിച്ചാൽ അത് വീട്ടുകാരും അയൽക്കാരുമൊക്കെ അറിയുകയും, അവർ പണം ആവശ്യപ്പെടുന്നതുമൊക്കെ സാധാരണയാണ്.

എന്നാൽ ചൈനയിലെ ഗുവാങ്സി ഷുവാങ് എന്ന യുവാവ് തനിക്ക് ലോട്ടറിയടിച്ച വിവരം സ്വന്തം ഭാര്യയോടും മക്കളോടും പോലും മറച്ചുവച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 248 കോടി രൂപയാണ് യുവാവിന് ലോട്ടറിയടിച്ചത്. കഴിഞ്ഞ മാസം 24ന് തുക കൈയിൽ കിട്ടുകയും ചെയ്തു.


ചൈനീസ് നിയമപ്രകാരം 43 മില്യൺ ഇയാൾ ടാക്സ് അടച്ചു. അഞ്ച് മില്യൺ ചാരിറ്റിക്കും നൽകി. ബാക്കി പണം കൈയിലുണ്ട്. ഭാര്യയോടും മക്കളോടും ലോട്ടറി അടിച്ച വിവരം പറയാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്. ഇക്കാര്യമറിഞ്ഞാൽ അവർ മടിയന്മാരാകും. അവരിൽ മറ്റുള്ളവരേക്കാൻ വലിയവരാണെന്ന തോന്നലുണ്ടാകും. ഇത് പഠനത്തെ വരെ ബാധിക്കുമെന്ന് യുവാവ് പറയുന്നു.