gg

ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് തടസമല്ലെന്ന് ജീവിതം കൊണ്ടു തെളിയിച്ച ആളാണ് തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ്. ആദ്യമായി റാമ്പിൽ ചുവടുവച്ചതിന്റെ ആഹ്ലാദം പങ്കിട്ട് ബിബിൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

കുഞ്ഞിലേ ഞാൻ നടക്കുമോ എന്നായിരുന്നു വീട്ടുകാരുടെ പേടി. പക്ഷേ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു. നടന്നു നടന്നു റാമ്പിലും നടന്നു. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്. ഇതൊരു തുടക്കം മാത്രം. ബിബിൻ കുറിച്ചു. മിമിക്രി രംഗത്തുനിന്നു വെള്ളിത്തിരയിലേക്ക് വന്ന ബിബിൻ വിഷ്ണു ഉണ്ണിക്കൃഷ്ണനുമായി ചേർന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന ചിത്രം ഈ മാസം 25ന് റിലീസ് ചെയ്യും. ഇരുവരുമാണ് ചിത്രത്തിലെ നായകൻമാർ.